പൊട്ടിയൊലിച്ചപ്പോഴാണ്
തൈയുടെ പ്രായം
ഭയപ്പെടുത്തിയത്
മാനംമുട്ടെ വളര്‍ന്ന്
കാറ്റത്തൊന്നുലഞ്ഞാല്‍
കുടുംബത്തോടെ മണ്ണടിയും
വേഗമൊരു ചട്ടിയിലാക്കി
മൂര്‍ച്ചയുള്ള വാക്കുകൊണ്ട്
ചില്ലകളെല്ലാം വെട്ടിയൊതുക്കി
കൊടുംകാറ്റില്‍പ്പോലുമിലയനക്കം
അയലത്തോളമെത്തരുത്
ചിലവേരുകളും സമയംപോലെ
അറുത്തു മാറ്റണം
പരിധിവിട്ട് വളര്‍ന്നാല്‍
താങ്ങാനീച്ചട്ടിക്കുമിടംപോരാ
കായ്കനികള്‍ മൂപ്പെത്തുംമുമ്പേ
കൊത്തിപ്പറിക്കാന്‍
കഴുകന്മാരെവിടെയും
ഒളിഞ്ഞിരിക്കുന്നു
ചില ചില്ലകളെ താഴോട്ടും
ഒതുക്കിയെടുക്കണം
തണ്ടിന്‍റെ നിറവും ഇനവും
ചൂണ്ടി നടക്കുന്നവരുണ്ടത്രെ!
വളര്‍ച്ച മുരടിച്ചാലെന്താ
വിലപറയാത്തെരു തടിയായ്
എന്‍റെ കാഴ്ചവെട്ടത്തുണ്ടാകുമല്ലോ!
No comments:
Post a Comment