05 July 2012

വിത്തുഭാരം

പുന സൃഷ്ടിയുടെ വിത്തുഭാരം
അവളിലേക്കിറക്കിവച്ചു. പിന്നെ,

അഗ്നിപര്‍വ്വതം തിളച്ചിറങ്ങിയാലും
കവിളിലൂടെ ഒലിച്ചിറക്കുന്നവള്‍

വിശുദ്ധിയിലും വിഴുപ്പിലും
എല്ലാം ദഹിപ്പിച്ച് പുഞ്ചിരിക്കുന്നവള്‍

സഹനത്തിന്‍റ മഹ്വത്തില്‍
തടവറയില്‍ സ്വാതന്ത്ര്യം രുചിച്ചവള്‍

നിറച്ചൂട്ടാന്‍ സ്നേഹത്തിന്‍റെ വറ്റൊഴിഞ്ഞ
വെള്ളം കുടിച്ച് കാത്തിരിക്കുന്നവള്‍

കാല്‍ച്ചുവട്ടിലരഞ്ഞാലും നൂലില്‍
കൊരുത്ത പൊന്നില്‍  തൂങ്ങിക്കിടക്കുന്നവള്‍

അവളുടെ മോചനത്തിനൊരു
തത്വശാസ്ത്രം ഇനിയും പിറവികൊണ്ടില്ല

ഹൃദയം നൊന്തുറക്കെ കരയുന്നുണ്ട്
അവള്‍തന്നെ അത് കേള്‍ക്കുന്നുമില്ല.

എവിടെയോ എല്ലാം ദുര്‍ബലമാക്കു
മൊന്നിനെ പറച്ചുനടാനാകില്ലത്രെ!

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...