05 July 2012

എന്‍റെ മഴ

ആദ്യമഴ
അമ്മയുടെ കൈമുറുകെപ്പിടിച്ച്
നോക്കെത്താ ദൂരത്തേക്കൊരു
വയല്‍വരമ്പിലൂടെ ഭയന്നുവിറച്ച്...

പിന്നത്തെമഴ
ഒരു റബ്ബര്‍ബാന്റില്‍ ചേര്‍ത്ത
പുസ്തകവും ചോറ്റുപാത്രവും തോളില്‍ വച്ച്
മൈലുകളപ്പുറമുള്ള വീട്ടിലേക്ക്
ചോറും കറിയും സ്വപ്നംകണ്ട്
ചടുലമായ ചുവടുകളില്‍
പാതിവഴിയില്‍ വച്ച്.....

ശേഷംമഴ
ഉറക്കംവരാത്ത രാത്രികളില്‍
ഉത്തരം തരാത്ത ചോദ്യങ്ങളുമായ്
മല്ലിടുമ്പോള്‍ ഓടിറമ്പിലൂടെ 
കൈതോലപ്പായ നനച്ച്

ഇന്നത്തെമഴ
കനവിലും കരളിലും മുറ്റത്തും
മണിമുത്തുവിതച്ചാര്‍ത്ത് ചിരിച്ച്...

No comments:

Post a Comment

കാഴ്ചകള്‍ എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില...