ഒരു മിന്നലൊരുതരി
വെട്ടം തരും
ഒരിളംകാറ്റുപോലുമല്പം
കുളിരും തരും
തേന്‍നുകരും വണ്ടുമൊരു
പുതുജീവന്‍ പകരും
പുഴയൊഴുകും വഴി
പൊന്നും തരും
എന്നിട്ടും...
പുസ്തകക്കെട്ടും ചുമന്ന്
നീ വളര്‍ന്നത്
എല്ലാം കവര്‍ന്നെടുക്കുന്ന
വേട്ടക്കാരനായിട്ടാണല്ലോ?
പച്ചമാംസം കൊതിച്ച്
ഇരയുടെ നെഞ്ചിലേക്ക്
അമ്പെയ്യാന്‍ മാത്രം ശീലിച്ച
വേട്ടക്കാരന്‍
No comments:
Post a Comment