രക്തത്തിന്‍റെ ശോണിമയെല്ലാം
സായാഹ്നസൂര്യന്‍ അപഹരിച്ചു.
പോരാളികളെല്ലാം മൂന്നുകാലുള്ള*
ഇരിപ്പടങ്ങള്‍ തേടി.
സങ്കീര്‍ണ്ണതകളില്‍ അസ്വസ്ഥരാകുന്ന
യുവത്വം ചീവീടുകളുടെ ശബ്ദത്തില്‍
പരസ്പരം വിളിച്ചുണര്‍ത്തി.
ദൃശ്യങ്ങള്‍ കവര്‍ന്ന തലച്ചോറിന്‍റെ
ശൂന്യതയില്‍ ചിലന്തികള്‍ വലതീര്‍ത്തു
കട്ടിപ്പുസ്തകത്തിന്‍റെ ആലങ്കാരികതയില്‍
സാംസ്കാരിക പൊയ്മുഖം പല്ലിളിച്ചു.
കാമാഗ്നിയുടെ കറുത്ത നാളങ്ങള്‍
കരിയുടെമേല്‍ നൃത്തംവച്ചു.
സായാഹ്നസൂര്യന്‍ അപഹരിച്ചു.
പോരാളികളെല്ലാം മൂന്നുകാലുള്ള*
ഇരിപ്പടങ്ങള്‍ തേടി.
സങ്കീര്‍ണ്ണതകളില്‍ അസ്വസ്ഥരാകുന്ന
യുവത്വം ചീവീടുകളുടെ ശബ്ദത്തില്‍
പരസ്പരം വിളിച്ചുണര്‍ത്തി.
ദൃശ്യങ്ങള്‍ കവര്‍ന്ന തലച്ചോറിന്‍റെ
ശൂന്യതയില്‍ ചിലന്തികള്‍ വലതീര്‍ത്തു
കട്ടിപ്പുസ്തകത്തിന്‍റെ ആലങ്കാരികതയില്‍
സാംസ്കാരിക പൊയ്മുഖം പല്ലിളിച്ചു.
കാമാഗ്നിയുടെ കറുത്ത നാളങ്ങള്‍
കരിയുടെമേല്‍ നൃത്തംവച്ചു.
പുഴയുടെ അഗാധങ്ങളില്‍
ചിതലുകള്‍ കൂടൊരുക്കി.
ശാന്തിതേടുന്ന കഴുതകള്‍
അനുഗ്രഹം നിറച്ച പൊതികള്‍ക്ക്
ഉറക്കമൊഴിഞ്ഞ് കാത്തുനിന്നു.
അനുനയത്തിന്‍റെ ഭാഷണങ്ങളില്‍
വിപ്ലവകാരികള്‍ ശീതീകരിച്ച
ചെറ്റക്കുടിലുകളില്‍ അഭയംതേടി
നിറങ്ങളുടെ പക്ഷപാതങ്ങളില്‍
മഴവില്ലുകള്‍ക്ക് നിറംപോരാ
എന്നുചൊല്ലി ഞാനും വെറുതെയിരുന്നു
(എത് പ്രതലത്തിലും അനുയോജ്യം)
ചിതലുകള്‍ കൂടൊരുക്കി.
ശാന്തിതേടുന്ന കഴുതകള്‍
അനുഗ്രഹം നിറച്ച പൊതികള്‍ക്ക്
ഉറക്കമൊഴിഞ്ഞ് കാത്തുനിന്നു.
അനുനയത്തിന്‍റെ ഭാഷണങ്ങളില്‍
വിപ്ലവകാരികള്‍ ശീതീകരിച്ച
ചെറ്റക്കുടിലുകളില്‍ അഭയംതേടി
നിറങ്ങളുടെ പക്ഷപാതങ്ങളില്‍
മഴവില്ലുകള്‍ക്ക് നിറംപോരാ
എന്നുചൊല്ലി ഞാനും വെറുതെയിരുന്നു
(എത് പ്രതലത്തിലും അനുയോജ്യം)
No comments:
Post a Comment