തെരുവിന്‍റെ കുന്നായ്മകളെ
തെറികൊണ്ടവള്‍ വേലികെട്ടി
പതിവ്രത ചമഞ്ഞെന്ന പകലിന്‍റെ
പരദൂഷണം പുഛിച്ചു തള്ളി
ഇരുളിന്‍റെ മറവില്‍ തിളക്കു
ന്നൊരഗ്നിയെ വിഴുങ്ങാനവള്‍
പകലന്തിയോളം തണുപ്പിനെ
ആവാഹിച്ച് കാത്തിരുന്നു
തടയുവാനാകാത്ത തീനാളങ്ങളാല്‍
അരാജകമാകാതെ ഇവിടം കാക്കുന്ന
ഈ തീവിഴുങ്ങിപ്പക്ഷികളെ
നാമെന്തുവിളിക്കും?
എല്ലാം ദഹിപ്പിക്കുന്നൊരഗ്നിയെ
പുല്ലായ് വിഴുങ്ങന്നവര്‍ക്ക്
വിളിപ്പേര് എന്തായാലെന്താ!
തെറികൊണ്ടവള്‍ വേലികെട്ടി
പതിവ്രത ചമഞ്ഞെന്ന പകലിന്‍റെ
പരദൂഷണം പുഛിച്ചു തള്ളി
ഇരുളിന്‍റെ മറവില്‍ തിളക്കു
ന്നൊരഗ്നിയെ വിഴുങ്ങാനവള്‍
പകലന്തിയോളം തണുപ്പിനെ
ആവാഹിച്ച് കാത്തിരുന്നു
തടയുവാനാകാത്ത തീനാളങ്ങളാല്‍
അരാജകമാകാതെ ഇവിടം കാക്കുന്ന
ഈ തീവിഴുങ്ങിപ്പക്ഷികളെ
നാമെന്തുവിളിക്കും?
എല്ലാം ദഹിപ്പിക്കുന്നൊരഗ്നിയെ
പുല്ലായ് വിഴുങ്ങന്നവര്‍ക്ക്
വിളിപ്പേര് എന്തായാലെന്താ!
കവിത നന്നായിട്ടുണ്ട് ..ആശംസകള്‍
ReplyDelete