കാഴ്ചകള്‍
എന്നത്തേക്കാളും വിരസമായ ഒരു ദിവസമായിരുന്നു അത്. പുറത്തേക്കിറങ്ങി നേരെ നടന്നത് റെയിൽവേ സ്റ്റേഷനിലേക്ക്. ടിക്കറ്റെടുത്തോ എന്നോർമയില്ല മുംബൈയിലേക്കുള്ള ട്രെയിനിൽ കയറി സുഹൃത്തിൻ്റെ ഒറ്റമുറി വീട്ടിലേക്ക് യാത്രയായി. മുംബൈയിലിറങ്ങി സുഹൃത്തിനെ വിളിച്ചപ്പോ അവനൊരു പഴഞ്ചൻ സ്കൂട്ടറുമായി വന്നു. അവൻ്റെ താമസസ്ഥലം എത്താറായപ്പോഴേക്കും ചേരികളുടെ മനം മടുക്കുന്ന കാഴ്ചകൾ കണ്ടുതുടങ്ങി. വൃത്തിഹീനമായ തെരുവുകളിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച കുട്ടികളും സ്ത്രീകളും എല്ലാം അലക്ഷ്യമായി പരക്കം പായുന്നുണ്ട്. കൂട്ടുകാരൻ്റെ കുടുസു മുറിയിലേക്ക് കാൽ വച്ചപ്പോൾ അരോചകമായ എന്തോ മണം മനം മടുപ്പിച്ചു.
നിനക്ക് ക്ഷീണം കാണും ഞാൻ ചായ ഉണ്ടാക്കുമെന്ന് പറഞ്ഞ് അവൻ ഗ്യാസ ടുപ്പിനടുത്തേക്ക് നീങ്ങിയപ്പോ ശരി എന്നും പറഞ്ഞ് ഞാൻ പുറത്തിറങ്ങി...
അപരിചിതമായ കാഴ്ചകളുടെ കൗതുകത്തിൽ ഞാൽ പതിയെ പതിയെ മുന്നോട്ട് നീങ്ങി. ചെറിയ ഗ്രാമങ്ങൾ കൃഷിക്കാർ അങ്ങനെ നീങ്ങവെ... തെരുവിൻ്റെ മടുപ്പിൽ നിന്ന് ആനന്ദകരമായ കാഴ്ചകൾ കണ്ട് കണ്ട് ഞാൻ വലിയൊരു താഴ് വരയിലെത്തി ... അത്ഭുതത്തോടെയാണ് അത് കണ്ടത്. ഒട്ടകപ്പക്ഷിയുടെ വലുപ്പമുള്ള മയിലുകൾ പീലി വിടർത്തി നൃത്തമാടുന്നു. വളരെ ഭൂരത്തായി കണ്ട മയിലുകൾ പെട്ടന്ന് എൻ്റെ അരികിലെത്തി...പേരറിയാത്ത പല മൃഗങ്ങളും പുൽമേടുകളിൽ ഉല്ലസിച്ച് നടക്കുന്നു. ഒരു താടകം അരികിലായി കാണുന്നുണ്ടായിരുന്നു. തടാകത്തിൽ താറാവുകൾ നീന്തുന്നുണ്ടായിരുന്നു. അവിടെ ഇവിടെയായി മുതലകളുടെ തല മാത്രം തടാകത്തിൽ കാണുന്നു. പിന്നിൽ ഒരു മൺപാതയിലൂടെ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. ജോലിക്കായി പോകുന്ന കൃഷിക്കാരെയും കാണാം. ആരോ പിന്നിൽ നിന്ന് പറയുന്ന കേട്ടാണ് തടാകക്കരയിലേക്ക് ചെന്നത്. പറഞ്ഞ പോലെ പല തരം മീനുകൾ കരയിൽ കയറി വന്ന് വിശ്രമിക്കുന്നു മീൻ വലിയ ഇഷ്ടമായതിനാൽ അടുത്തേക്കു ചെന്നു. പല മീനും വെള്ളത്തിലേക്ക് ഊളിയിട്ടു.അനങ്ങാതിരുന്ന ഒന്നിനെ ഞാൻ ചാടിപ്പിടിക്കാൻ ശ്രമിച്ചു അത് ചെകിളവിടർത്തി തടാകത്തിലേക്ക് ഒറ്റച്ചാട്ടം എങ്ങനെയോ വിരലിൽ ഒരു മുറിവ് പറ്റി പെട്ടന്ന് കയ്യ് കുടഞ്ഞപ്പോ അരികത്ത് കിടന്ന മകൻ്റെ തലയിൽ കയ്യ് തട്ടി അവൻ കരഞ്ഞു തണുപ്പു കൊണ്ട് ഞാൻ വീണ്ടും പുതച്ച് കാഴ്ചകളുടെ തുടർച്ചക്കായ് കാത്ത് കിടന്നു.